Map Graph

റാഞ്ചൊ കുക്കാമോങ്ക

റാഞ്ചൊ കുക്കാമോങ്ക അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സാൻ ബർണാർഡോനോ കൗണ്ടിയിൽ സാൻ ഗബ്രിയേൽ മലനിരകളുടെ താഴ്വാരത്തു സ്ഥിതിചെയ്യുന്ന ഒരു സമ്പൽസമൃദ്ധമായ പ്രാന്തനഗരമാണ്. ലോസ് ഏഞ്ചലസ് നഗരകേന്ദ്രത്തിന് 37 മൈൽ കിഴക്ക് വശത്തായിട്ടാണ് ഇതു സ്ഥിതി ചെയ്യുന്നത്. 2010 ലെ യു.എസ്. സെൻസസ് രേഖകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 165,269 ആയിരുന്നു. 2014-ലെ ഒരു കണക്കുകൂട്ടലിൽ ജനസംഖ്യ 174,305 ആയി കണക്കാക്കപ്പെട്ടു. ദേശീയ ശരാശരിയായ 205 ദിവസവുമായി താരതമ്യപ്പെടുത്തുമ്പോൾ നഗരത്തിൽ ശരാശരി 287 സൂര്യപ്രകാശമുള്ള ദിവസങ്ങൾ ലഭിക്കുന്നു. കോപ്പെൻ കാലാവസ്ഥാ വ്യവസ്ഥിതിക്കനുസൃതമായി ഈ നഗരത്തിൽ ഊഷ്മളമായ മെഡിറ്ററേനിയൻ അഥവാ Csa കാലാവസ്ഥയാണ്. നഗരമുദ്രയുടെ നടുവിലായി കാണപ്പെടുന്ന മുന്തിരിക്കുലകൾ നഗരത്തിൻറെ കാർഷിക പാരമ്പര്യത്തേയും വീഞ്ഞു നിർമ്മാണത്തോടുള്ള ബന്ധത്തേയും സൂചിപ്പിക്കുന്നു.

Read article
പ്രമാണം:Cucamonga_Peak_122608.jpgപ്രമാണം:Flag_of_Rancho_Cucamonga,_California.pngപ്രമാണം:Seal_of_Rancho_Cucamonga,_California.svgപ്രമാണം:San_Bernardino_County_California_Incorporated_and_Unincorporated_areas_Rancho_Cucamonga_Highlighted.svgപ്രമാണം:Usa_edcp_relief_location_map.png